ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

ആമ്പല്ലൂർ: പുതുക്കാട് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. കൊടകര പുത്തുക്കാവ് പള്ളാടന്‍ ലെനിന്റെയും ബിന്ദുവിന്റെയും മിഥുനാണ് (23) മരിച്ചത്. പുതുക്കാട് താലൂക്കാശുപത്രിയ്ക്കു സമീപം ഞായറാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം. ഉടന്‍ താലൂക്കാശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടോറസ് ലോറിയിലെ ക്ലീനറാണ് മിഥുൻ. 
Tags:    
News Summary - bike accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.