Posted On
date_range Updated On
date_range ചുരത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ കൊക്കയിലേക്ക് വീണു
കൽപറ്റ: താമരശ്ശേരി ചുരത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ കൊക്കയിലേക്ക് വീണു. കൽപറ്റയിൽനിന്നെത്തിയ അഗ്നിരക്ഷാ സേന ഇരുവരെയും രക്ഷപ്പെടുത്തി വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
തൃശൂർ സ്വദേശി അൽത്താഫ് (20), കൊടുവള്ളി സ്വദേശി ഹിജാസ് (19) എന്നിവരാണ് അപകടത്തിൽപെട്ടത്. തകരപ്പാടിക്കു സമീപത്ത് വെച്ച് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.