Posted On
date_range Updated On
date_range കൊച്ചിയിൽ വൻ മയക്കു മരുന്ന് വേട്ട; മാലദ്വീപ് സ്വദേശി കസ്റ്റഡിയിൽ
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. മാലദ്വീപ് സ്വദേശി യൂസുഫ് ഫൗദിൽ നിന്നാണ് 40 ലക്ഷം രൂപ വില വരുന്ന ആംഫെറ്റമിൻ എന്ന മയക്കുമരുന്ന് സി.ഐ.എസ്.എഫിന്റെ ദേഹപരിശോധനയിൽ പിടിച്ചെടുത്തത്. മാലദ്വീപിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ.
ഇയാൾ തുടയുടെ ഭാഗത്താണ് 325 ഗ്രാം മയക്കുമരുന്ന് അതിവിദഗ്ധമായി 33 കാപ്സ്യൂളുകളാക്കി ഒളിപ്പിച്ചത്. യൂസുഫ് ഫൗദിനെ നാർ കോട്ടിക് കൺട്രോൾ ബ്യൂറോക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.