പ്രമുഖ വിദ്യാഭ്യാസ വിദഗ്‌ധ പ്രഫ. അനിത രാംപാൽ, മുൻമന്ത്രി പി.കെ. ശ്രീമതി എന്നിവർ ബിനാലെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ബിനാലെ അതിശയിപ്പിക്കുന്ന അനുഭവം - അനിത രാംപാൽ
കൊച്ചി: അതിശയിപ്പിക്കുന്ന അനുഭവമാണ് കൊച്ചി മുസ്രിസ് ബിനാലെയെന്ന് പ്രമുഖ വിദ്യാഭ്യാസ വിദഗ്‌ധ പ്രഫ. അനിത രാംപാൽ. കൊച്ചി ബിനാലെയിലെ യുവാക്കളുടെ പങ്കാളിത്തം ഏറെ പ്രധാനപ്പെട്ടതും ശ്രദ്ധേയവുമാണ്.
രാജ്യത്ത് നിലവിലുള്ള സുപ്രധാന മതേതര വേദിയാണിതെന്നും അവർ പറഞ്ഞു. സ്റ്റുഡന്‍റ് ബിനാലെ വേദികൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു ഡൽഹി സർവകലാശാലയിൽ അധ്യാപികയായ അനിത രാംപാൽ.
മുൻമന്ത്രി പി.കെ. ശ്രീമതി, കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്‌ണൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. സന്ദർശകരെ ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി ആസ്‌പിൻവാൾ ഹൗസിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.