കൊച്ചി: ഗവർണറും സർക്കാറും തമ്മിൽ ഭാരതാംബയെ ചൊല്ലി നടത്തുന്ന തർക്കങ്ങളും വിവാദങ്ങളും വലിയ ആളുകളുടെ വിഷയങ്ങളെന്ന് വെള്ളാപ്പള്ളി നടേശൻ. വിഷയത്തിൽ പ്രതികരിക്കാനില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സാമുദായികമായി വോട്ട് കേന്ദ്രീകരിക്കുന്ന സാഹചര്യമുണ്ടായി. ഹിന്ദു വോട്ടുകൾ സ്വരാജിലേക്കും മുസ്ലിം വോട്ടുകൾ അൻവറിലേക്കും കൂടുതലായി പോയി. അൻവർ നേടുന്ന വോട്ടുകൾ നിർണായകമാകും. കാൽ ലക്ഷം വോട്ട് അൻവർ നേടിയാൽ വിജയം എൽ.ഡി.എഫിനാകും. ഉപതെരഞ്ഞെടുപ്പ് സർക്കാറിന്റെ വിലയിരുത്തലാണെന്ന് പറയാനാവില്ല- വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.