Posted On
date_range Updated On
date_range ‘കൂലിപ്പണിക്കാർക്കായി ബീവറേജ് വേണം’; നവകേരള സദസ്സിൽ അപേക്ഷ
തൊടുപുഴ: കൂലിപ്പണിക്കാരെ സഹായിക്കാൻ മുട്ടത്ത് ബീവറേജ് ഔട്ട്ലെറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ. തൊടുപുഴയിലെ നവകേരളസദസ്സിലാണ് യുവാവ് അപേക്ഷ നൽകിയത്. മുട്ടം സ്വദേശി തെക്കേൽ വീട്ടിൽ സോണി പോൾ ആണ് അപേക്ഷകൻ.
മുട്ടത്ത് ബീവറേജ് ഇല്ലാത്തതിനാൽ കൂലിപ്പണിക്കാർ അമിത വില നൽകി ബാറിൽ നിന്ന് മദ്യം വാങ്ങേണ്ട സ്ഥിതിയാണെന്ന് പരാതിയിൽ പറയുന്നു. എക്സൈസ് മന്ത്രി എം.ബി രാജേഷിനാണ് പരാതി സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.