Posted On
date_range Updated On
date_range ഓണക്കാല മദ്യവിൽപനയിൽ റെക്കോഡിട്ട് ബെവ്‌കോ; എട്ടുദിവസത്തെ വരുമാനം 771 കോടി കടന്നു
തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കാലത്തും സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ കുതിച്ചുചാട്ടം. എട്ടു ദിവസം കൊണ്ട് 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയപരിധിയിൽ 694.96 കോടി രൂപയുടെ വിൽപന നടന്നിരുന്ന സ്ഥാനത്താണിത്. മുൻവർഷത്തെ അപേക്ഷിച്ച് 77 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണ മദ്യവ്യവസായ കോർപ്പറേഷൻ സമാഹരിച്ചത്. ഉത്രാട ദിനത്തിലാണ് വിൽപനയിൽ ഏറ്റവും വലിയ വർധനവുണ്ടായത്. അന്നേദിവസം മാത്രം 126.31 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത്. തിരുവോണ നാളിൽ എല്ലാ ഔട്ട്ലെറ്റുകൾക്കും ഔദ്യോഗിക അവധിയായിരുന്നതിനാൽ അന്നേദിവസം വിൽപന നടന്നിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.