Posted On
date_range Updated On
date_range ബംഗളൂരു-പമ്പ ബസ് സർവിസ് ഡിസംബര്‍ ഒന്ന് മുതല്‍
ശബരിമല: കര്‍ണാടക ആര്.ടി.സി ശബരിമല തീർഥാടകർക്കായി ബംഗളൂരുവില്‍നിന്ന് ഡിസംബര്‍ ഒന്ന് മുതല്‍ പ്രത്യേക ബസ് സർവിസ് തുടങ്ങുന്നു. ബംഗളൂരുവില്‍നിന്ന് പമ്പയിലേക്കും തിരിച്ചും ഒരു രാജഹംസവും ഒരു ഐരാവത് വോള്‍വോയുമാണ് സർവിസ് നടത്തുക.
രാജഹംസം സർവിസ് ദിവസവും ഉച്ചക്ക് ഒന്നിന് ബംഗളൂരു ശാന്തിനഗര്‍ ബസ് സ്റ്റാൻഡില്‍നിന്ന് തിരിച്ച് പിറ്റേന്ന് പുലര്‍ച്ച 7.30ന് പമ്പയിലെത്തും. ഐരാവത് വോള്‍വോ സർവിസ് ഉച്ചക്ക് രണ്ടിന് തിരിച്ച് പിറ്റേന്ന് പുലര്‍ച്ച 6.45ന് പമ്പയിലെത്തും. തിരിച്ച് രാജഹംസം പമ്പയില്‍നിന്ന് വൈകീട്ട് അഞ്ചിന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12ന് ബംഗളൂരിവിലെത്തും. ഐരാവത് വോള്‍വോ നിലക്കലില്‍നിന്ന് വൈകീട്ട് ആറിന് തിരിച്ച് പിറ്റേന്ന് രാവിലെ 11ന് ബംഗളൂരുവിലെത്തും. ടിക്കറ്റുകള്‍ക്ക് https://www.ksrtc.in/.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.