Posted On
date_range Updated On
date_range പ്രത്യേക നിയമസഭാ സമ്മേളനത്തിന് എരിവ് കൂട്ടാൻ ബീഫ് റോസ്റ്റും
തിരുവനന്തപുരം: കേന്ദ്രവിജ്ഞാപനത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന പ്രഖ്യാപനം നിയമസഭയില്‍ അരങ്ങേറുമ്പോൾ സമാജികരെ നിയമസഭയിലേക്ക് എതിരേറ്റത് ‘ഇന്ന് ബീഫ് റോസ്റ്റ് ഉണ്ടായിരിക്കുന്നതാണ്’ എന്ന അറിയിപ്പാണ്. പ്രത്യേക നിയമസഭാ സമ്മേളനത്തിനെത്തിയ സമാജികരിൽ ഭൂരിഭഗവും സഭക്കകത്തെതിയത് ബീഫ് റോസ്റ്റും കഴിച്ചാണ്.
കേന്ദ്രവിജ്ഞാപനത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന കേരളത്തിന്‍റെ പ്രഖ്യാപനമാണ് ഇന്നത്തെ നിയമസഭാ സമ്മേളനം. ഇന്ന് തിരുവനന്തപുരത്ത് ഹര്‍ത്താലുമാണ്. എന്നാലും സഭ ചേരുന്നുണ്ട്. അതിനാൽ സമാജികർക്ക് നല്ല ഭക്ഷണമൊരുക്കി വരവേൽക്കുകയായിരുന്നു കാന്‍റീൻ ജീവനക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.