ബാർജ്​ ദുരന്തം: മരിച്ചവരിൽ മലയാളിയും

മുംബൈ: ടൗ​ട്ടെ ചുഴലിക്കാറ്റിൽ മുംബൈയിൽ ബാർജ്​ മുങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. കൽപ്പറ്റ പള്ളിക്കുന്നം എച്ചോത്ത് സ്വദേശി ജോമിഷ്​ ജോസഫ്​(35) ആണ്​ മരിച്ചത്​. ജോമിഷിന്‍റെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്​.

ബാർജ്​ അപകടത്തിൽ 22 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയെന്ന്​ നാവികസേന അറിയിച്ചു. ഇതിൽ നാല്​ മൃതദേഹങ്ങൾ ബന്ധുക്കൾക്ക്​ കൈമാറിയെന്ന്​ മഹാരാഷ്​ട്ര സർക്കാറും അറിയിച്ചു. ഇതുവ​െര 37 മൃതദേഹങ്ങളാണ്​ കണ്ടെത്തിയത്​.

ടൗ​ട്ടെ ചുഴലിക്കാറ്റിനിടെയാണ്​ ഇക്കഴിഞ്ഞ ദിവസം മുംബൈയിൽ ബാർജ്​ മുങ്ങിയത്​. 261 പേരാണ്​ അപകടത്തിൽപ്പെട്ട ബാർജിലുണ്ടായിരുന്നത്​.

Tags:    
News Summary - Barge tragedy: Keralites among dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.