Posted On
date_range Updated On
date_range ഡിസംബർ 16, 17 തിയതികളിൽ ബാങ്ക് പണിമുടക്ക്
ന്യൂഡല്‍ഹി: ഡിസംബര്‍ 16,17 തിയതികളില്‍ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്. ഒൻപത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യു.എഫ്.ബി.യു ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശിപാര്‍ശയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി എം.പിമാർക്ക് നിവേദനം നൽകാനും സംസ്ഥാന ഭരണസിരാകേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനും യു.എഫ്.ബി.യു തീരുമാനിച്ചിട്ടുണ്ട്.
ഐ.ഡി.ബി.ഐ ബാങ്കിനെ സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു. ബാങ്കിങ് നിയമ ഭേദഗതികള്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടുവരാന്‍ പോകുന്നു എന്നതും ബാങ്ക് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ബില്ലുകൾ പാർലമെന്‍റിൽ അവതരിപ്പിക്കുന്ന ദിവസം പാർലമെന്‍റിന് മുന്നിൽ പ്രതിഷേധ പരിപാടികൾ നടത്താനും യു.എഫ്.ബി.യു തീരുമാനമെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.