Posted On
date_range Updated On
date_range അമ്മത്തൊട്ടിലിലെ പുതിയ അതിഥിക്ക് പേര് ‘ബാലഭാസ്കർ’
തിരുവനന്തപുരം: താരാട്ടിെൻറ ഇൗണങ്ങളും തീരാത്ത നൊമ്പരങ്ങളും സമ്മാനിച്ച് വിടപറഞ്ഞ പ്രിയ സംഗീതജ്ഞന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സ്മരണാഞ്ജലി. പ്രിയ സംഗീതജ്ഞെൻറ സംസ്കാരചടങ്ങ് നടന്ന ബുധനാഴ്ച രാത്രി ഒമ്പതിന് തിരുവനന്തപുരം തൈക്കാട് അമ്മത്തൊട്ടിലിൽ ലഭിച്ച മൂന്നുദിവസം പ്രായമുള്ള ആൺകുഞ്ഞിന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. എസ്.പി. ദീപക് ‘ബാലഭാസ്കർ’ എന്ന് പേരിട്ടു. അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 251ാമത്തെ കുഞ്ഞാണ് ബാലഭാസ്കർ, 126ാമത്തെ ആൺകുട്ടിയും. തിരുവനന്തപുരം, മലപ്പുറം ദത്തെടുക്കൽ കേന്ദ്രങ്ങളിലായി നിലവിൽ 108 കുട്ടികളാണ് പരിചരണത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.