Posted On
date_range Updated On
date_range ബാലഭാസ്കറിന്‍റെ മരണം; കലാഭവൻ സോബിയെ സി.ബി.ഐ വീണ്ടും നുണപരിശോധന നടത്തും
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന സി.ബി.ഐ സംഘം കലാഭവൻ സോബിയെ വീണ്ടും നുണപരിശോധനക്ക് വിധേയനാക്കും. ചൊവ്വാഴ്ച ഹാജരാകാനാണ് സി.ബി.ഐ സോബിക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുള്ളത് കൊണ്ടാണ് വീണ്ടും നുണപരിശോധനയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം.
ബാലഭാസ്കറിേൻറത് അപകട മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും കലാഭവൻ സോബി ആരോപണമുന്നയിച്ചിരുന്നു. കൊലപാതകവുമായി സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും സോബി വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.