ബാലഭാസ്​കറി​െൻറ മരണം: നുണപരിശോധന റിപ്പോർട്ട്​ പുറത്ത്​; സോബിയുടെ മൊഴി കള്ളമെന്ന്​ സി.ബി.ഐ

തിരുവനന്തപുരം: വയലിനിസ്​റ്റ്​ ബാലഭാസ്​കറി​െൻറ മരണവുമായി ബന്ധപ്പെട്ട്​ നടത്തിയ നുണപരിശോധനയുടെ റിപ്പോർട്ട്​ സി.ബി.ഐക്ക്​ ലഭിച്ചു. ഇതിൽ നിർണായക വിവരങ്ങളുണ്ടെന്നാണ്​ സൂചന. നാല്​ പേരുടെ നുണപരിശോധന ഫലമാണ്​ പുറത്തായത്​. വിഷ്​ണു സോമസുന്ദരം, പ്രകാശൻ തമ്പി, അർജുൻ, കലാഭവൻ സോബി എന്നിവരെയാണ്​ നുണപരിശോധനക്ക്​ വിധേയമാക്കിയത്​.

ബാലഭാസ്​കറി​െൻറ മരണത്തിൽ കലാഭവൻ സോബിയുടെ മൊഴി തെറ്റാണെന്ന്​ സി.ബി.ഐ കണ്ടെത്തി. ബാലഭാസ്​കറിന്​ അപകടം സംഭവിക്കുന്ന സമയത്ത്​ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന്​ സോബി പറഞ്ഞ റൂബിൻ തോമസ്​ ബംഗളൂരുവിലായിരുന്നുവെന്നാണ്​ സി.ബി.ഐ കണ്ടെത്തൽ.

ബാലഭാസ്​കർ അപകടത്തിൽപ്പെടുന്നതിന്​ മുമ്പ്​ തന്നെ വിഷ്​ണു സ്വർണ്ണ കള്ളക്കടത്ത്​ തുടങ്ങിയിരുന്നുവെന്നും സി.ബി.ഐ പറഞ്ഞു. ഇത്​ ബാലഭാസ്​കറിന്​ അറിയുമായിരുന്നുവോയെന്ന കാര്യം പരിശോധിക്കുകയാണെന്നും സി.ബി.ഐ ​അറിയിച്ചു. അതേസമയം, കേസ്​ അട്ടിമറിക്കാൻ സമ്മതിക്കില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും കലാഭവൻ സോബി പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.