ബാലഭാസ്കറിെൻറ മരണം: സുനിൽകുമാറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്​​റ്റ്​ ബാ​ല​ഭാ​സ്‌​ക​റി​െൻറ​യും മ​ക​ളു​ടെ​യും അ​പ​ക​ട​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സു​നി​ൽ​കു​മാ​റി​നെ തി​ങ്ക​ളാ​ഴ്​​ച ചോ​ദ്യം ചെ​ യ്യും. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സു​നി​ൽ​കു​മാ​റി​നെ കാ​ക്ക​നാ​ട് ജ​യി​ലി​ലെ​ത്തി​യാ​കും ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്യു​ക.
അ​തേ​സ​മ​യം, സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പ്ര​തി​യാ​യ വി​ഷ്ണു സോ​മ​സു​ന്ദ​രം കോ​ട​തി​നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ ഇ​ന്ന് കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സും ബാ​ല​ഭാ​സ്‌​ക​റി​​െൻറ അ​പ​ക​ട​മ​ര​ണ​വും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം സു​നി​ൽ​കു​മാ​റി​നെ ചോ​ദ്യം​ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഡി.​ആ​ർ.​ഐ അ​റ​സ്​​റ്റ്​ ചെ​യ്ത ആ​ദ്യ ര​ണ്ടു​പേ​ർ സു​നി​ൽ​കു​മാ​റും സെ​റീ​ന ഷാ​ജി​യു​മാ​യി​രു​ന്നു. ബാ​ല​ഭാ​സ്‌​ക​റി​െൻറ സു​ഹൃ​ത്തും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യു​മാ​യ പ്ര​കാ​ശ് ത​മ്പി​യു​ടെ ബ​ന്ധു​വാ​ണ് സു​നി​ൽ​കു​മാ​ർ. പ്ര​കാ​ശ് ത​മ്പി​യെ ക്രൈം​ബ്രാ​ഞ്ച് നേ​ര​േ​ത്ത ചോ​ദ്യം ചെ​യ്തി​രു​ന്നു.

ബാ​ല​ഭാ​സ്‌​ക​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നോ​യെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കു​ന്ന​ത്. കാ​ക്ക​നാ​ട് ജ​യി​ലി​ൽ​വെ​ച്ചാ​ണ് ഡി​വൈ.​എ​സ്.​പി ഹ​രി​കൃ​ഷ്ണ​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സു​നി​ൽ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

Tags:    
News Summary - Balabaskar death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.