Posted On
date_range Updated On
date_range പൊലീസ് പിടികൂടി മർദിച്ച സാമൂഹ്യപ്രവർത്തകന് ജാമ്യം
തിരുവനന്തപുരം: വാഹന പരിശോധനയുടെ ഭാഗമായി കന്‍റോൺമെന്റ് പൊലീസ് പിടികൂടി മർദ്ദിച്ച സാമൂഹിക പ്രവർത്തകൻ ഷാജി അട്ടക്കുളങ്ങരക്കും സുഹൃത്ത് മുഹമ്മദ് അസ്ലമിനും ജാമ്യം ലഭിച്ചു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തി, പൊലീസിനെ മർദിച്ചു എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരുന്നത്. ജാമ്യത്തിലിറങ്ങിയാൽ പൊലീസുകാരെ വധിക്കുമെന്നതടക്കമുള്ള പ്രോസിക്യൂഷൻ വാദം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.