Posted On
date_range Updated On
date_range വിദേശ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതിക്ക് ജാമ്യം
കൊച്ചി: ലഹരിപാനീയം നൽകി വിദേശ വനിതയെ ദുബൈയിൽവെച്ച് ബലാത്സംഗംചെയ്ത കേസിലെ രണ്ടാംപ്രതിക്ക് ഹൈകോടതി ജാമ്യം. ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ മുംബൈ സ്വദേശി സുഹൈൽ ഇക്ബാൽ ചൗധരിക്കാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
മലയാളി യുവാവിനോടൊപ്പം ഷൊർണൂരിൽ ലിവിങ് ടുഗതറിൽ കഴിഞ്ഞിരുന്ന യുവതിയാണ് പീഡനത്തിനിരയായത്. ഇയാളെ ഷൊർണൂർ പൊലീസ് ഗോവയിൽ നിന്ന് ജൂലൈ രണ്ടിനാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയ് 12ന് ദുബൈയിൽവെച്ച് കേസിലെ ഒന്നാം പ്രതിയുടെ അപ്പാർട്മെന്റിലാണ് പീഡനം നടന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യ ജാമ്യവ്യവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.