Posted On
date_range Updated On
date_range 'മകൻ അരികിലെത്തുമെന്നാണ് പ്രതീക്ഷ'; പ്രാർഥനയോടെ ബാബുവിന്‍റെ മാതാവ്
മലമ്പുഴ: ചെറാട് മലമടുക്കിൽ കുടുങ്ങിയ മകനെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ബാബുവിന്‍റെ മാതാവ് റഷീദ. ഇന്ന് ഉച്ചയോടെ മകൻ അരികിലെത്തുമെന്ന് കരുതുന്നതായും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
മല കയറിയ ദിവസം വൈകിട്ട് നാലു മണിക്ക് ബാബുവുമായി സംസാരിച്ചിരുന്നു. ഇന്ന് മകന്‍റെ ശബ്ദം കേട്ടിരുന്നു. രക്ഷിക്കൂവെന്നാണ് പറയുന്നത്. ബാബു മലയിടുക്കിൽ ഇരിക്കുന്നത് സഹോദരൻ ഷാജി ഇന്നലെ കണ്ടിരുന്നു. വെള്ളം വേണമെന്നും മകൻ പറയുന്നുണ്ട്.
രക്ഷാപ്രവർത്തനത്തിന് എല്ലാ സജ്ജീകരണവും അധികൃതർ ഒരുക്കിയിട്ടുണ്ട്. നാട്ടുകാരും സഹകരിക്കുന്നുണ്ട്. എല്ലാവരോടും നന്ദിയുണ്ടെന്നും ബുദ്ധിമുട്ടിച്ചതിൽ വിഷമമുണ്ടെന്നും മാതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.