വിപണിയില്‍ അഞ്ച് കോടി വില വരുന്ന ആബർഗ്രീസ് തൃശൂരിൽ പിടികൂടി

തൃശൂർ: വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം ആബർഗ്രീസ് തൃശൂരിൽ വീണ്ടും പിടികൂടി . തിമംഗല ഛര്‍ദില്‍ എന്നറിയപ്പെടുന്ന ആംബർഗ്രിസ് സിറ്റി ഷാഡോ പൊലീസും തൃശൂര്‍ ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് സ്വദേശി റംഷീദ്, എറണാകുളം പള്ളുരുത്തി സ്വദേശി ബിനോജ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി ആവശ്യക്കാരെന്ന വ്യാജേനയാണ് പൊലീസ് ഇവരുടെ താമസസ്ഥലത്തെത്തിയത്. കെ.എസ്‌.ആർ.ടി.സി സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന യുവാക്കളെയാണ് പൊലീസ് പിടികൂടിയത്. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി.

Tags:    
News Summary - Aubergreese worth Rs 5 crore seized in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.