റോഡരികിൽ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്​റ്റിൽ

മാനന്തവാടി: മദ്യലഹരിയിൽ ഭർതൃമതിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്​റ്റിൽ. തോൽപ്പെട്ടി അരണപ്പാറ വെള്ളറ കോളനിയിലെ ചന്ത ബാബു എന്ന ബാബുവിനെയാണ് (25) തിരുനെല്ലി പൊലീസ് അറസ്​റ്റ് ചെയ്തത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ വെച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയെ പിന്തുടർന്ന യുവാവ് ആളൊഴിഞ്ഞ പ്രദേശത്ത് ​െവച്ച് കയറിപ്പിടിക്കുകയായിരുന്നു. യുവതി കുതറിയോടുകയായിരുന്നു. യുവതിയുടെ കൈക്കും മുഖത്തിനും പരിക്കേറ്റു.നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോൾ യുവാവ് കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.