നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസ് തട്ടിയെടുക്കാൻ ശ്രമം; തിരുവല്ലയിൽ യുവാവ് അറസ്റ്റിൽ

തിരുവല്ല: തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്നും ബസ് തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആഞ്ഞിലിത്താനം മാമന്നത്ത് വീട്ടിൽ ജെബിൻ (34) ആണ് അറസ്റ്റിൽ ആയത്. ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓർഡിനറി ബസ് കൊണ്ടുപോകാനാണ് പ്രതി ശ്രമിച്ചത്.

ബസ് സ്റ്റാർട്ട് ആക്കി ഓടിച്ചു പോകാൻ ശ്രമിക്കുന്നത് കണ്ട കെ.എസ്.ആർ.ടി.സി ജീവനക്കാരും യാത്രക്കാരും ചേർന്ന് ശ്രമം തടയുകയായിരുന്നു. തുടർന്ന് സംഭവം അറിഞ്ഞ് എത്തിയ തിരുവല്ല ഡിവൈ.എസ്.പി എസ്. ആഷാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ജെബിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Attempt to steal KSRTC bus; Man arrested in Thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.