Representational Image
Posted On
date_range Updated On
date_range വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
മട്ടന്നൂർ: വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. മട്ടന്നൂർ എയർപോർട്ട് പൊലീസാണ് കാസർകോട് ബോവിക്കാനം സ്വദേശി ടി. സുധീഷിനെതിരെ (36) കേസെടുത്തത്. അറസ്റ്റ് ചെയ്ത ഇയാളെ ജാമ്യത്തിൽ വിട്ടു.
വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദമ്മാമിൽനിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. വിമാനത്തിന്റെ പിൻവശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചതിന് എയർലൈൻസ് സെക്യൂരിറ്റി ജീവനക്കാർ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.