Posted On
date_range Updated On
date_range പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ആർ.എസ്.എസ് പ്രവര്‍ത്തകൻ പിടിയിൽ
പാറശ്ശാല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആർ.എസ്.എസ് പ്രവര്‍ത്തകൻ പിടിയിൽ. ചെങ്കല്‍ വ്ലാത്താങ്കര കൊടിത്തറ വീട്ടില്‍ പ്രമോദ് (36) ആണ് പിടിയിലായത്. കഴിഞ്ഞദിവസം പുലര്‍ച്ചെ 12.15ഓടെയാണ് സംഭവം.
വീടിനുപുറത്തുള്ള ശുചിമുറിയില്‍ പെണ്‍കുട്ടി പോയസമയം ഇരുട്ടില്‍ ഒളിച്ചിരുന്ന പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോൾ പ്രമോദ് ഒാടി രക്ഷപ്പെട്ടു.
ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കിയതിെൻറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇയാള്‍ വേറെയും പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടത്രെ. പാറശ്ശാല എച്ച്.എസ്.ഒ ഇ.കെ. സോള്‍ജിമോന്‍, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത് ജനാര്‍ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.