കൊല്ലം: ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച ചിത്രത്തിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെതിരെ ഡി.ജി.പിക്ക് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്. കേരളത്തിലെ ജനങ്ങൾക്കിടയിൽ വർഗീയസ്പർധയും ചേരിതിരിവും ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് പരാതിയിൽ പറയുന്നു.
ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിലൂടെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെയെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയുമാണ് ചെയ്തത്. ഈ ചിത്രം ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ അഭിമാനത്തിനും വിശ്വാസത്തിനും കളങ്കമുണ്ടാക്കുന്നതും അപകീർത്തികരവുമാണെന്നും വിഷ്ണു സുനിൽ പരാതിയിൽ ചൂണ്ടിക്കാട്ടി. വളരെ സമാധാനത്തോടെ ജീവിക്കുന്ന കേരളീയർക്കിടയിൽ വിദ്വേഷം പടർത്താനുള്ള ബി.ജെ.പിയുടെ നീക്കത്തിനെതിരെ കർശന നടപടി വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.