Posted On
date_range Updated On
date_range നഗ്നഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് പണം തട്ടാൻ ശ്രമം; പ്രതി അറസ്റ്റിൽ
തിരുവല്ല: മാതാവിന്‍റെ നഗ്ന ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചയാളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശിയായ സാജൻ (52) ആണ് അറസ്റ്റിലായത്. നാലുകോടി സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.
വർഷങ്ങൾക്ക് മുമ്പ് മുംബൈയിൽ യുവതിയുടെ മാതാവും പ്രതി സാജനും അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്നു. അന്ന് പകർത്തിയ ചിത്രങ്ങളാണ് പ്രതി യുവതിക്കും മറ്റ് ബന്ധുക്കൾക്കും അയച്ചു നൽകി പണം ആവശ്യപ്പെട്ടത്.
പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന സാജന്‍റെ ഭീഷണിയെ തുടർന്ന് യുവതി തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.