തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിൽ, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതെ തിരുവനന്തപുരം സെൻട്രൽ ജയിലിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. തെക്കൻ മേഖലയിൽ ഉയർന്ന നിലയിലുള്ള മറ്റൊരു ജയിൽ സ്ഥാപിക്കാനുള്ള നിർദ്ദേശം നിലവിലുണ്ട്.
ഇത് നടപ്പാകുമ്പോൾ ഈ ജയിലിലേക്ക് ലയിപ്പിക്കണമെന്ന വ്യവസ്ഥയോടെ നിലവിലെ അട്ടക്കുളങ്ങര ജയിൽ 300 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന രീതിയിൽ താൽക്കാലിക സ്പെഷ്യൽ സബ് ജയിലാക്കി മാറ്റും. ആലപ്പുഴ ജില്ലാ ജയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പുതിയ സബ് ജയില്‍ ആരംഭിക്കും. ഇതിനായി 24 തസ്തികകള്‍ സൃഷ്ടിക്കും.
വള്ളിക്കുന്ന്: പൊലീസുകാരനെ ഹെൽമറ്റും കരിങ്കൽ കഷണവും ഉപയോഗിച്ച് ആക്രമിച്ച കേസിൽ യുവാവ് റിമാൻഡിൽ. വള്ളിക്കുന്ന് അത്താണിക്കൽ കുറിയപാടം സ്വദേശി മൂശാരികണ്ടി വിഷ്ണുവിനെയാണ് പരപ്പനങ്ങാടി ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്. സമീപവാസി കൂടിയായ താനൂർ കൺട്രോൾ റൂമിലെ പൊലീസുകാരനായ ശിവനാണ് (40) പരിക്കുപറ്റിയത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. ഹെൽമറ്റുകൊണ്ടും പിന്നീട് കരിങ്കൽകഷണംകൊണ്ടും മർദിച്ചതായി പറയുന്നു. മൂക്കിന്റെ എല്ലും ഒരു പല്ലും പൊട്ടിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.