Posted On
date_range Updated On
date_range കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്നാരോപിച്ച് മർദനം; നാല് പേർ കസ്റ്റഡിയിൽ
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിലെ മാനന്തേരിയിൽ ബീഹാർ സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. നാല് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പി.ഷൈജു, വിശ്വനാഥൻ, മുനാഫിർ ഖാദർ, എ. രാജീവൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെയായിരുന്നു ചോട്ടു എന്ന് പേരുള്ള ബിഹാർ സ്വദേശിയെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ ക്രൂരമായി മർദിച്ചത്. മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
നാട്ടുകാർ കണ്ണവം പൊലീസ് സ്റ്റേഷനിൽ എത്തിച്ച യുവാവിനെ ചോദ്യം ചെയ്തതിൽ ഇയാൾക്ക് മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു. ചോട്ടു കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.