തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം; സി.ഐക്ക് പരിക്ക്

തിരുവനന്തപുരം: മദ്യപിച്ച് സംഘർഷമുണ്ടാക്കിയവരെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. സി.ഐക്ക് മർദനമേറ്റു. തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയിലാണ് സംഭവം.

പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ഫോർട്ട് സി.ഐ ജെ. രാജേഷിനാണ് മർദനമേറ്റത്. തലക്ക് പരിക്കേറ്റ സി.ഐയെ ആശുപത്രിയിലേക്ക് മാറ്റി.

സി.ഐയും മൂന്ന് പൊലീസുകാരുമാണ് മദ്യപസംഘത്തെ നിയന്ത്രിക്കുന്നതിനായി സ്ഥലത്തെത്തിയത്. മദ്യപസംഘത്തെ പിരിച്ചുവിടുന്നതിനിടെ ആക്രമണം നടത്തുകയായിരുന്നു. 

Tags:    
News Summary - attack on police in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.