പരിക്കേറ്റ ഷബീർ
Posted On
date_range Updated On
date_range മാധ്യമ പ്രവർത്തകന് മർദനം
തിരൂർ: തിരൂർ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പ്ലാസ്റ്റിക് പരിശോധന റിപ്പോർട്ട് ചെയ്യാനെത്തിയ ടി.സി.വി കാമറാമാന് ഷബീറിന് മർദനം. മദ്യപിച്ചെത്തിയ ഒരാളാണ് ഷബീറിനെ മർദിക്കുകയും കൈയിലുണ്ടായിരുന്ന കാമറ തകർക്കുകയും ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് 6.30ന് തിരൂര്‍ പൊലീസ് ലൈനിലാണ് സംഭവം.
മർദനത്തില്‍ ഷബീറിന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്. ഷബീര്‍ തിരൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി.തിരൂര്‍ എസ്.ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. മാധ്യമ പ്രവർത്തകന് നേരെയുണ്ടായ അക്രമണത്തിൽ തിരൂർ പ്രസ് ക്ലബ് പ്രതിഷേധം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.