വയലാറില്‍ വീടുകള്‍ക്ക്​ നേരെ ആക്രമണം

ചേ​ര്‍ത്ത​ല: വ​യ​ലാ​റി​ല്‍ ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​ന്‍ ന​ന്ദു കൃ​ഷ്ണ​െൻറ കൊ​ല​പാ​ത​ക​ത്തെ തു​ട​ര്‍ന്ന് പ്ര​ദേ​ശ​ത്ത് ര​ണ്ട്​ വീ​ടു​ക​ള്‍ക്കു​നേ​രെ ആ​ക്ര​മ​ണം. ബു​ധ​നാ​ഴ്ച അ​ര്‍ധ​രാ​ത്രി​യോ​ടെ നാ​ഗം​കു​ള​ങ്ങ​ര ആ​മി​ന മ​ന്‍സി​ലി​ല്‍ അ​ന്‍വ​ര്‍ അ​മീ​െൻറ (അ​മി​നു) വീ​ട് ഒ​രു സം​ഘം ആ​ക്ര​മി​ച്ചു. വീ​ട്ടി​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം അ​ടി​ച്ചു​ത​ക​ര്‍ത്തു. ഇ​യാ​ള്‍ എ​സ്.​ഡി.​പി.​ഐ പ്ര​വ​ര്‍ത്ത​ക​നാ​ണ്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ന​ന്ദു കൃ​ഷ്ണ​െൻറ മൃ​ത​ദേ​ഹ​വു​മാ​യു​ള്ള വി​ലാ​പ​യാ​ത്ര ക​ട​ന്നു​പോ​യ​പ്പോ​ഴാ​ണ് നാ​ഗം​കു​ള​ങ്ങ​ര ക​ട​പ്പ​ള്ളി​വീ​ട്ടി​ല്‍ റ​ഫീ​ക്കി​െൻറ വീ​ടി​ന്​ നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന കാ​ര്‍ ത​ക​ര്‍ത്തു.

വീ​ടി​െൻറ വാ​തി​ലു​ക​ളും ജ​ന​ല്‍ പാ​ളി​ക​ളും ത​ക​ര്‍ത്തി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല ക​ല​ക്ട​ർ മൂ​ന്നു​ദി​വ​സം നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Attack on houses in Vayalar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.