നടിക്കെതിരായ ആക്രമണം: മെമ്മറി കാർഡ് പരിശോധന അന്വേഷിക്കണമെന്ന ഹരജിയിൽ വീണ്ടും വാദം കേൾക്കും

കൊച്ചി: നടിക്കെതിരായ ആക്രമണത്തിന്‍റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി വീണ്ടും വാദം കേൾക്കും. നേരത്തേ ഇത്​ വിധി പറയാൻ മാറ്റിയതാണെങ്കിലും പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹരജി പരിഗണിക്കുന്നത്​ നീതിനിർവഹണത്തിലുള്ള ഇടപെടലാകുമോ എന്ന്​ വിലയിരുത്താനാണ്​ ജസ്റ്റിസ്​ കെ. ബാബു വിഷയം വീണ്ടും പരിഗണിക്കുന്നത്​. ഇക്കാര്യത്തിൽ ഹരജിക്കാരിയും സർക്കാറും നടൻ ദിലീപ്​ അടക്കം പ്രതികളും നിലപാടറിയിക്കണമെന്ന്​ നിർദേശിച്ചു. ഹരജി ഒമ്പതിന്​ വീണ്ടും പരിഗണിക്കും.

മെമ്മറി കാർഡ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്​ കോടതിയുടെയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒമ്പതിനും ഡിസംബർ 13നും പരിശോധിച്ചതായി കണ്ടെത്തിയത് ചൂണ്ടിക്കാട്ടിയാണ്​ നടിയുടെ ഹരജി. രണ്ടു ദിവസങ്ങളിലും രാത്രിയാണ് കാർഡ് പരിശോധിച്ചതെന്നാണ്​ ആരോപണം. എന്നാൽ, കേസ്​ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ്​ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ്​ ദിലീപിന്‍റെ വാദം.

Tags:    
News Summary - Attack on actress: Plea to probe memory card to be heard again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.