Posted On
date_range Updated On
date_range സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; കർശന നടപടിയെന്ന് ഡി.ജി.പി
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പൊലീസ് കമീഷണറോട് സ്ഥലം സന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം പൊലീസ് കമീഷണർ സി.പ്രകാശിന് കേസിെൻറ അന്വേഷണ ചുമതല നൽകിയതായും ബെഹ്റ അറിയിച്ചു.
ശനിയാഴ്ച പുലർച്ചെയോടെയാണ് തിരുവനന്തപുരം കുണ്ടമൺ കടവിലെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം അജ്ഞാതസംഘം ആക്രമിച്ചത്. അക്രമികൾ ആശ്രമത്തിന് മുമ്പിലുണ്ടായിരുന്നു രണ്ട് കാറുകൾക്കും ഒരു സ്കൂട്ടറിനും തീയിട്ടു. ആശ്രമത്തിന് മുന്നിൽ റീത്ത് വെക്കുകയും ചെയ്തിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.