??????? ???????

ബിനോയി വധം: ഒരു പ്രതികൂടി പിടിയിൽ; മൃതദേഹം സംസ്കരിച്ചു

അങ്കമാലി: ഞായറാഴ്ച അത്താണിയില്‍ ‘ഗില്ലപ്പി’യെന്ന ബിനോയിയെ (34) കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതികൂടി അറസ്റ് റില്‍. മേക്കാട് നമ്പ്യാരത്ത് പാറയില്‍ വെള്ള എല്‍ദോയെന്ന എല്‍ദോ ഏല്യാസാണ് (28) അറസ്റ്റിലായത്. ജില്ല റൂറല്‍ എസ്. പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാവിലെ മേക്കാട് നിന്നാണ് പ്രതിയെ പിടികൂടിയത്. അതിനിടെ ബിനോയിയുടെ മൃതദേ ഹം ചൊവ്വാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ സംസ്കരിച ്ചു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പൊലീസ് സര്‍ജന്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ഉച്ചയോടെ വീട്ടിലത്തെി. അടുത്ത ഏതാനും ബന്ധുക്കളും സമീപവാസികളുമാണുണ്ടായിരുന്നത്. ശക്തമായ പൊലീസ് നിരീക്ഷണത്തിലായിരുന്നു സംസ്കാരം നടന്നത്.

ബിനോയിയെ കൊലചെയ്ത കേസിലെ മുഖ്യ പ്രതി സമീപത്ത് താമസിക്കുന്ന വിനു വിക്രമനും രണ്ടും മൂന്നും പ്രതികളായ ലാല്‍ കിച്ചു, ഗ്രിന്‍േറഷ് എന്നിവര്‍ സംഭവത്തിന് ശേഷം ഒളിവിലാണ്. അതേ സമയം പ്രതികള്‍ പൊലീസ് കസ്റ്റഡിയിലുള്ളതായും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് രഹസ്യകേന്ദ്രങ്ങളില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും സൂചനയുണ്ട്. കൊലക്ക് ഉപയോഗിച്ചതായി സംശയിക്കുന്ന ചോരപുരണ്ട വടിവാള്‍ അങ്കമാലി ബസ് സ്റേറാപ്പിനടുത്തെ അഴുക്ക് കാനയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

വിനു വിക്രമന്‍ ഉപയോഗിച്ച വാളാണിതെന്നാണ് പൊലീസ് നിഗമനം. മറ്റ് രണ്ട് പ്രതികള്‍ ഉപയോഗിച്ച വാളുകള്‍ കണ്ടത്തൊനായിട്ടില്ല. അതേ സമയം കേസില്‍ തിങ്കളാഴ്ച്ച രാത്രി പിടിയിലായ ‘അത്താണി ബോയ്സ്’ അംഗങ്ങളും വിനുവിന്‍െറ ഉറ്റ സുഹൃത്തുക്കളുമായ മേക്കാട് സ്വദേശികളും മാളിയേക്കല്‍ കുടുംബാംഗങ്ങളുമായ അഖില്‍ (25), നിഖില്‍ (22), അരുണ്‍ (22), കാരക്കാട്ടുകുന്ന് കിഴക്കേപ്പാട്ട് വീട്ടില്‍ ജിജീഷ് (38), പൊയ്ക്കാട്ടുശ്ശേരി വേണാട്ടുപറമ്പില്‍ ജസ്റ്റിന്‍ (28) എന്നിവരെ ആലുവ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

നെടുമ്പാശ്ശേരി പഞ്ചായത്തിലെ തുരുത്തിശ്ശേരി ‘നെടുങ്കുണ്ട’പാടശേഖരത്തില്‍ രാത്രി സമയങ്ങളില്‍ നേരമ്പോക്കിന് ഒത്ത്കൂടിയ ഏതാനും കൗമാരപ്രായക്കാരാണ് ‘അത്താണി ബോയസ്’ എന്ന ഗുണ്ടാസംഘമായി മാറിയത്. ഏകദേശം അര കിലോ മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരായിരുന്നു ഇവര്‍. ‘ഗില്ലപ്പി’യായിരുന്നു സംഘത്തിലെ മുതിര്‍ന്ന അംഗവും നേതൃത്വം നല്‍കിയിരുന്നതും. വിനു രണ്ടാം നിര നേതാവും. പല ഘട്ടങ്ങളില്‍ ഗില്ലപ്പിയും വിനുവും പിണങ്ങി. അതിനിടെ ‘ഗില്ലപ്പി’യെ അത്താണി ബോയ്സിന്‍െറ നേതാവായി അറിയപ്പെടുകയും വാടക ഗുണ്ടാപ്പണിക്ക് ഗില്ലപ്പിയെയാണ് ആവശ്യക്കാര്‍ തേടിയത്തെുകയും ചെയ്തിരുന്നത്. അതോടെ വിനുവിന് പകക്കൂടി.

വിനുവിന്‍െറ നേതൃത്വത്തില്‍ മറ്റൊരു സംഘം രൂപംകൊണ്ടു. സംഘങ്ങള്‍ തമ്മില്‍ പലപ്പോഴും അത്താണിയിലും പരിസരങ്ങളിലും പരസ്യമായ അക്രമം അരങ്ങേറിയിരുന്നു. അതിനിടെയാണ് ഗില്ലപ്പി ദുബായിയിലുള്ള സഹോദരിയുടെ അടുത്തേക്ക് പോകാന്‍ നല്ല നടപ്പ് ശീലിച്ച് കേസുകള്‍ തീര്‍പ്പാകാന്‍ കാത്തിരിക്കുകയായിരുന്നു. അടുത്തിടെ വിനുവിന്‍െറ പിതാവിനെയും അക്രമങ്ങളിലേര്‍പ്പെടാത്ത സഹോദരനെയും ഗില്ലപ്പി ആക്ഷേപിച്ചുവെന്നാരോപിച്ച് സംഘട്ടനം നടന്നിരുന്നു. അതിന്‍െറ തുടര്‍ച്ചയെന്നോണം ശനിയാഴ്ച രാത്രി വിനുവിന്‍െറ നേതൃത്വത്തില്‍ ഒത്ത്കൂടിയ സംഘമാണ് ബിനോയിയെ വകവരുത്താന്‍ തീരുമാനിക്കുകയും വാടകക്കൊലയാളികളായ ഉറ്റ സുഹൃത്തുക്കളായ ലാല്‍ കിച്ചുവിനും ഗ്രിന്‍േറഷജനുമൊപ്പം കൃത്യം നടത്തുകയും ചെയ്തത്.

ജില്ല റൂറല്‍ എസ്.പിയുടെയും ആലുവ ഡി.വൈ.എസ്.പി ജി.വേണുവിന്‍െറയും നേതൃത്വത്തില്‍ നെടുമ്പാശ്ശേരി സി.ഐ പി.എം.ബൈജു, ആലങ്ങാട് സി.ഐ പി.വി.വിനേഷ്കുമാര്‍, അങ്കമാലി സി.ഐ എസ്.മുഹമ്മദ് റിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags:    
News Summary - athani murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.