തൃപ്പൂണിത്തുറ: അത്തം കലാസന്ധ്യ ലായം കൂത്തമ്പലത്തിൽ സിനിമ, സീരിയൽ താരം സീമ ജി. നായർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ചന്ദ്രികദേവി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഒ.വി. സലിം, ജോഷി സേവ്യർ, വി.ആർ. വിജയകുമാർ, കെ.ജി. സത്യവ്രതൻ, ഇ.കെ. കൃഷ്ണൻകുട്ടി, കെ.ആർ. സുകുമാരൻ, സി. രോഹിണി എന്നിവർ സംസാരിച്ചു.
പൂക്കള മത്സരത്തിൽ വൈപ്പിൻ മഴവിൽ ആർട്സ്, നവോദയ എളമക്കര, സൂര്യ ആർട്സ് എരൂർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 21 ടീമുകൾ പങ്കെടുത്തു. നിശ്ചല ദൃശ്യങ്ങളിൽ തെക്കുംഭാഗം ചങ്ങാതിക്കൂട്ടത്തിെൻറ ‘മരം സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ’, മരട് സി.എസ്.എസിെൻറ ‘ആഴക്കടലിൽ കുടുങ്ങിയ ഓണപ്രതീക്ഷകൾ’, മേക്കര നവഭാവനയുടെ ‘കാലം മായ്ച കാഴ്ചകൾ’ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 19 ടീമുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.