നിയമസഭ ഹോസ്​റ്റൽ പീഡനശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്​റ്റ്​ ചെയ്യണം- ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ ഹോസ്​റ്റലിലെ റൂമില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ നേതാവിനെ ഉടന്‍ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡി.ജി.പി ലോക്നാഥ് ബെഹ്‌റക്ക് കത്ത് നല്‍കി. പ്രതിയെ രക്ഷിക്കാന്‍ പൊലീസ് മനഃപൂര്‍വം അറസ്​റ്റ്​ വൈകിപ്പിക്കു​െന്നന്നുകാട്ടി ഇരയായ പെണ്‍കുട്ടി പ്രതിപക്ഷനേതാവിന് പരാതി നല്‍കിയിരുന്നു.

പൊലീസ് ആസ്ഥാനത്തി​​​​െൻറ വിളിപ്പാടകലെ നടന്ന സംഭവമായിട്ടുകൂടി ഇതുവരെ പ്രതിയെ അറസ്​റ്റ്​ ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല. കേസന്വേഷണത്തില്‍ കുറ്റകരമായ അനാസ്ഥയാണ് പൊലീസ് പുലര്‍ത്തുന്നത്. പ്രതിയെ രക്ഷപ്പെടുത്താന്‍ സി.പി.എം നേതാക്കള്‍ കനത്ത സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തില്‍ പ്രതിയുടെ അറസ്​റ്റ്​ വൈകിപ്പിക്കാനും കേസന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന് ഇരയായ പെണ്‍കുട്ടി പറയുന്നു.

ഇര നല്‍കിയ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസന്വേഷണം ഊര്‍ജിതപ്പെടുത്തി ഉടന്‍ അറസ്​റ്റ്​ ചെയ്യണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Assembly Hostel Rape Ramesh Chennithala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.