Posted On
date_range Updated On
date_range അസം സ്വദേശിനിക്ക് ആംബുലൻസിൽ സുഖപ്രസവം
ഹരിപ്പാട്: പ്രസവവേദനയെത്തുടർന്ന് പള്ളിപ്പാട്ടുനിന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. പള്ളിപ്പാട് ന്യൂ കെയർ ആംബുലൻസ് ഡ്രൈവറും ഹരിപ്പാട് എമർജൻസി െറസ്ക്യൂ ടീം സജീവ പ്രവർത്തകനുമായ ലിബിനാണ് കരുണയുടെ മാലാഖയായി മാറിയത്.
അസം സ്വദേശിയായ മനാസ് അലിയുടെ ഭാര്യ ആലീമയാണ് ആംബുലൻസിൽ പ്രസവിച്ചത്. തുടർന്ന് ആശുപത്രിയിലെത്തിയ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പള്ളിപ്പാട് മാര്‍ക്കറ്റ് ജങ്ഷനിൽ ചിക്കന്‍ സെൻറര്‍ നടത്തുകയാണ് മനാസ്. രണ്ടുവര്‍ഷം മുമ്പാണ് പള്ളിപ്പാട്ട് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.