നസെദ് അലി 

ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ

പൂക്കോട്ടുംപാടം: മയക്കുമരുന്നായ ബ്രൗൺ ഷുഗറുമായി അസം സ്വദേശി നിലമ്പൂർ പൂക്കോട്ടുംപാടത്ത് പിടിയിലായി. അസം നഗൗൺ ബർപനി ബഗാൻ സ്വദേശി നസെദ് അലി (28)യെയാണ് എക്സൈസ് പിടികൂടിയത്.

വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് 12 ഗ്രാമോളം ബ്രൗൺഷുഗറുമായി പ്രതിയെ പിടികൂടിയത്. എക്സൈസ് കമീഷണർ സ്ക്വാഡ് അംഗവും മലപ്പുറം എക്സൈസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടറുമായ ടി. ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

നിലമ്പൂർ എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷഫീക്കിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർമാരായ കെ.എ. അനീഷ്, അരുൺ കുമാർ, ഇ.ടി. ജയാനന്ദൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ സി.ടി. ഷംനാസ്, ഇ. പ്രവീൺ, കെ.വി. വിപിൻ, അഖിൽദാസ്, എം. രാജേഷ്, എബിൻ സണ്ണി എന്നിവർ സംഘത്തിലുണ്ടായിരുന്നു. 

Tags:    
News Summary - Assam native arrested with brown sugar from Pookkotumpadam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.