കണ്ണൂര്‍: ചെറുകഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ അഷ്റഫ് ആഡൂര് (48) അന്തരിച്ചു. കണ്ണ ൂര്‍ കാടാച്ചിറ ആഡൂരിലെ ‘കഥവീട്ടി’ലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെത്തുടർന ്ന് നാലുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. മരണം മണക്കുന്ന വീട്, കരഞ്ഞു പെയ്യുന്ന മഴ, കുഞ്ഞാമെൻറ പുതപ്പ്, മുറ്റമില്ലാത്ത കുട്ടികൾ, പെരുമഴയിലൂടൊരാൾ, മരിച്ചവെൻറ വേരുകള്‍ എന്നിവയാണ് കഥാസമാഹാരങ്ങൾ.
ബോംബെ ജ്വാല കഥ അവാർഡ്, അങ്കണം ടി.വി. കൊച്ചുബാവ അവാർഡ്, ടി. പത്മനാഭൻ എഴുത്തിെൻറ 60 വർഷം ചെറുകഥ മത്സരം, പാഠസുവർണമുദ്ര പുരസ്കാരം, എ.കെ.ജി സ്മാരക കഥാപുരസ്കാരം, പൂങ്കാവനം മാസിക കഥ അവാർഡ്, മുറ്റം കഥ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച പത്രപ്രവര്‍ത്തകനുള്ള പാമ്പന്‍ മാധവന് പുരസ്കാരവും ജീവകാരുണ്യ ടെലിവിഷൻ റിപ്പോർട്ടിനുള്ള എ.ടി. ഉമ്മർ മാധ്യമപുരസ്കാരവും ലഭിച്ചു. വിവിധ ഡോക്യുമെൻററികളുടെ രചനയും നിർവഹിച്ചു.
കണ്ണൂർ സിറ്റി ചാനലിൽ സീനിയർ റിപ്പോർട്ടറായി ജോലിചെയ്തുവരവെയാണ് മസ്തിഷ്കാഘാതമുണ്ടായത്. ഭാര്യ: സി.എം. ഹാജിറ. മക്കൾ: ആദിൽ, അദ്നാൻ. ആഡൂർ ജുമാമസ്ജിദിലെ നിസ്കാരത്തിനുശേഷം മൃതദേഹം വൈകീട്ട് പൊതുവാച്ചേരി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.