Posted On
date_range Updated On
date_range പ്ലാമൂട്ടുക്കടയില്‍ രക്തസാക്ഷി മണ്ഡപം തകര്‍ത്ത നിലയില്‍
പാറശ്ശാല.പ്ലാമൂട്ടുക്കടയില്‍ സി.പി എം സ്ഥാപിച്ചിരുന്ന രക്തസാക്ഷി മണ്ഡപം തകര്‍ത്ത നിലയില്‍. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് രക്തസക്ഷി മണ്ഡം തകര്‍ത്തത്. 20 വര്‍ഷം പഴക്കമുള്ള ഈ സ്മാരക കുടിരം തകര്‍ത്തതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്ന് സി പി എം. ആരോപിക്കുന്നു.
സംഭവത്തില്‍ സി.പി.എം പ്രതിഷേധ പ്രകടനം ഉള്‍പ്പെടെ സംഘടിപ്പിച്ചു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നെയ്യാറ്റിന്‍കര ഡി.വൈ.എസ് പിയുടെ നേതൃത്വത്തിലെ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു. കുറ്റവാളികളെ പിടികൂടാന്‍ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.