അർത്തുങ്കൽ തുറമുഖം: കേന്ദ്രം ഉന്നതതല യോഗം വിളിച്ചു

ന്യൂ​ഡ​ൽ​ഹി: അ​ര്‍ത്തു​ങ്ക​ല്‍ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ നി​ർ​മാ​ണം വൈ​കു​ന്ന​ത് സം​സ്ഥാ​ന സ​ര്‍ക്കാ​റി​​​െൻറ മെ​ല്ലെ​പ്പോ​ക്ക് കാ​ര​ണ​മെ​ന്ന് കേ​ന്ദ്രം. 2017 ജ​നു​വ​രി​യി​ല്‍ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച​താ​ണ്​ പ​ദ്ധ​തി. എ​ന്നാ​ൽ, സം​സ്ഥാ​ന സ​ര്‍ക്കാ​റി​​െൻറ ഉ​പേ​ക്ഷ​മൂ​ലം പാ​തി​വ​ഴി​യി​ല്‍ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന്​ ​ കേ​ന്ദ്രം കു​റ്റ​പ്പെ​ടു​ത്തു​ന്നു.  നി​ർ​മാ​ണ​ത്തി​​​െൻറ 30 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​തു​വ​രെ പൂ​ര്‍ത്തി​യാ​യ​ത്. ഇ​തേ തു​ട​ർ​ന്ന്​ അ​ഴീ​ക്ക​ൽ, തോ​ട്ട​പ്പ​ള്ളി, അ​ർ​ത്തു​ങ്ക​ൽ തു​റ​മു​ഖ​ങ്ങ​ളു​ടെ നി​ർ​മാ​ണം വൈ​കു​ന്ന വി​ഷ​യം ച​ർ​ച്ച​ചെ​യ്യാ​ൻ കേ​ന്ദ്ര മ​ത്സ്യ​ബ​ന്ധ​ന മ​ന്ത്രാ​ല​യം  ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. പ​ദ്ധ​തി​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ വി​ഡി​യോ​ഗ്ര​ഫി അ​ട​ക്ക​മു​ള്ള ഡി​ജി​റ്റ​ൽ രേ​ഖ​ക​ളോ​ടെ മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ക്കാ​നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് തു​റ​മു​ഖം നി​ർ​മി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ട്ട​ത്. ക​ഴി​ഞ്ഞ യു.​പി.​എ സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി​ക്ക് 49 കോ​ടി രൂ​പ​യാ​ണ് ആ​ദ്യം വ​ക​യി​രു​ത്തി​യ​ത്​. പ​ദ്ധ​തി വൈ​കു​ന്ന​ത് സം​ബ​ന്ധി​ച്ചു കെ.​സി. വേ​ണു​ഗോ​പാ​ൽ വി​ഷ​യം പാ​ർ​ല​മ​​െൻറി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു.  ഇ​തേ തു​ട​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തോ​ട് റി​പ്പോ​ർ​ട്ട് തേ​ടി. എ​ന്നാ​ൽ, സ​ര്‍ക്കാ​ര്‍ കൃ​ത്യ​മാ​യ മ​റു​പ​ടി കേ​ന്ദ്ര​ത്തി​നു ന​ല്‍കി​യി​ല്ല. ഇ​തോ​ടൊ​പ്പം പ​ദ്ധ​തി പൂ​ര്‍ത്തീ​ക​ര​ണ​ത്തി​നു​ള്ള സ​മ​യം നീ​ട്ടി​ക്കി​ട്ടു​ന്ന​തി​ന് ശി​പാ​ർ​ശ സ​മ​ര്‍പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ക​ത്തി​നും സ​ര്‍ക്കാ​ര്‍ മ​റു​പ​ടി ന​ല്‍കി​യ​ത് ര​ണ്ടു മാ​സം ക​ഴി​ഞ്ഞാ​ണെ​ന്ന്​​ വേ​ണു​ഗോ​പാ​ൽ ആ​രോ​പി​ക്കു​ന്നു.  
സാ​േ​ങ്ക​തി​ക വി​ദ​ഗ്​​ധ​​​െൻറ ശി​പാ​ര്‍ശ​ക​ള്‍കൂ​ടി ഉ​ള്‍ക്കൊ​ള്ളി​ച്ച് പു​തു​ക്കി​യ പ​ദ്ധ​തി സ​മ​ർ​പ്പി​ക്കാ​മെ​ന്നും അ​തു​വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും സം​സ്ഥാ​നം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും റി​പ്പോ​ര്‍ട്ട് ന​ല്‍കാ​ന്‍  ക​ഴി​ഞ്ഞി​ട്ടി​ല്ല.

Tags:    
News Summary - Arthungal port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.