പൗരത്വ നിയമ ഭേദഗതിക്കെതിരെ 'ആര്‍ട്ട് അറ്റാക്ക്'; പ്രതിഷേധത്തിനൊരുങ്ങി കോഴിക്കോട്

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കും വിദ്യാർഥികൾക്കെതിരായ പൊലീസ് അടിച്ചമര്‍ത്തലിനുമെതിരായ പ്രക്ഷേഭങ്ങളുടെ ഭാഗമായി പ്രതിഷേധത്തിനൊരുങ്ങി കോഴിക്കോട് നഗരവും.'ആര്‍ട്ട് അറ്റാക്ക്' എന്ന പേരില്‍ കലാകാരന്‍മാരും യുവജനങ്ങളും അണിനിരക്കുന്ന പ്രതിഷേധ പരിപാടി വ്യാഴാഴ്ച്ച വൈകീട്ട് നാല് മണിക്ക് നടക്കും.

കോഴിക്കോട് മാനാഞ്ചിറയില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി വിവിധ കലാപ്രകടനങ്ങളോടെ കടപ്പുറത്ത് സമാപിക്കും. ഷഹബാസ് അമന്‍, സമീര്‍ ബിന്‍സി, അയിശ അബ്ദുല്‍ ബാസിത്ത് എന്നിവര്‍ പാട്ടുപാടി പ്രതിഷേധിക്കും.

Full View


സിനിമ സംവിധായകന്‍ സകരിയ്യ, മുഹ്സിന്‍ പരാരി, ഹര്‍ഷാദ്, മാമുക്കോയ, പി.കെ പാറക്കടവ്, ഡല്‍ഹി ജാമിഅ മില്ലിയ സമരത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ലദീദ ഫർസാന, ആയിശ റന്ന, ഷഹീന്‍ അബ്ദുല്ല എന്നിങ്ങനെ സിനിമ, കലാ- സാംസ്കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും. ഇതിന് പുറമെ രാജീവ് രവി, പാ രഞ്ജിത്ത്, പാര്‍വതി തിരുവോത്ത്, ആഷിഖ് അബു, ഗീതു മോഹൻദാസ്, റിമ കല്ലിങ്കല്‍, ഷെയിന്‍ നിഗം തുടങ്ങിയ പ്രമുഖര്‍ പരിപാടിക്ക് പിന്തുണയുമായി രംഗത്തെത്തി.


Tags:    
News Summary - art attack protest in kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.