Posted On
date_range Updated On
date_range ബീഡി വാങ്ങാൻ പണം നൽകാത്തതിന് യുവാവിന്റെ മൂക്കിടിച്ച് തകർത്ത സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
കൊല്ലം: ബീഡി വാങ്ങാൻ പണം നൽകാത്തതിന് യുവാവിന്റെ മൂക്കെല്ലിടിച്ച് പൊട്ടിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. ശക്തികുളങ്ങര മുത്തേഴത്ത് കിഴക്കേത്തറ കിഴക്കതിൽ ചന്തു (21) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 23ന് ശരത് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം ശബരി, ശ്യാം എന്നിവർ അറസ്റ്റിലായിരുന്നു. ചന്തുവിനെ കോയമ്പത്തൂരിൽനിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ ശക്തികുളങ്ങര സ്റ്റേഷനിൽ വധശ്രമത്തിന് രണ്ട് കേസുകളും മോഷണത്തിന് ഒരു കേസും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിന് ഒരു കേസും നിലവിലുണ്ട്.
ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജുവിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഐ.വി. ആശ, എ.എസ്.ഐ ഡാർവിൻ, സി.പി.ഒമാരായ മനീഷ്, ശ്രീജു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.