വനിത കോൺസ്​റ്റബിളിനെ തള്ളിവീഴ്​ത്തി സിനിമ സ്​റ്റൈലിൽ കാറുമായി കടന്നു; മണിക്കൂറുകൾക്കുശേഷം പിടിയിൽ

മലപ്പുറം: പാറാവ്​ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസുകാരിയെ തള്ളിവീഴ്​ത്തി മലപ്പുറം സ്​റ്റേഷനിൽനിന്ന്​ സ ിനിമ സ്​റ്റൈലിൽ കാറുമായി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുശേഷം പൊലീസ്​ പിടികൂടി. മണ്ണഴി കോട്ടപ്പുറം പൊന് നൂത്ത് വീട്ടില്‍ അനസ്​ (31)ആണ് പിടിയിലായത്. നമ്പർ ​േപ്ലറ്റ്​ ഇല്ലാതെ പോവുകയായിരുന്ന അനസി​​െൻറ കാര്‍ ശ്രദ്ധയിൽപ ്പെട്ടതിനെതുടർന്ന്​ വെള്ളിയാഴ്ച പുലര്‍ച്ച 12.30ന് കോഡൂരില്‍ അനസിനെ തെരഞ്ഞെടുപ്പ് സ്‌ക്വാഡ്​ പിടികൂടിയിരുന്നു.

സംശയം തോന്നിയ സ്​ക്വാഡ്​, അനസിനെ മലപ്പുറം പൊലീസ് സ്​റ്റേഷനില്‍ എത്തിച്ചു. മാന്യമായി പെരുമാറിയതിനാൽ ഇയാളെ പ്രത്യേകം സെല്ലില്‍ ആക്കിയിരുന്നില്ല. പുലർച്ച അഞ്ചരക്ക്​ വനിത കോൺസ്​റ്റബിളിനോട് സൗഹൃദത്തോടെ പെരുമാറി തന്ത്രപൂർവം ബോര്‍ഡില്‍ തൂക്കിയിട്ടിരുന്ന കാറി​​െൻറ താക്കോല്‍ കൈവശപ്പെടുത്തിയ അനസ്​, പൊലീസുകാരിയെ തള്ളിവീഴ്ത്തി സ്‌റ്റേഷന് പുറത്തേക്ക് ഓടുകയായിരുന്നു. സ്​റ്റേഷൻ പരിസരത്തുണ്ടായിരുന്ന ആളുകൾ തടയാൻ ശ്രമിച്ചെങ്കിലും കുതറി മാറി കാറിനകത്ത് കയറിയ അനസ്, ആരേയും കൂസാതെ വണ്ടി പിന്നോട്ടെടുത്ത് സ്‌റ്റേഷന് പുറത്തെത്തിച്ച്​ രക്ഷപ്പെടുകയായിരുന്നു. കാർ കൊണ്ടു​േപാകുന്നതിനിടെ ഇയാൾ സ്​റ്റേഷൻ കോമ്പൗണ്ടി​െല സ്​കൂട്ടർ ഇടിച്ചുതെറിപ്പിച്ചു.

പ്രതി ചട്ടിപ്പറമ്പിൽ ഉണ്ടെന്ന രഹസ്യ വിവരത്തി​​െൻറ അടിസ്ഥാനത്തില്‍ സി.ഐ സുനില്‍രാജി​​െൻറ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ വെള്ളിയാഴ്​ച ഉച്ചക്ക് ശേഷമാണ്​ ഇയാളെ വീണ്ടും പിടികൂടിയത്​. അനസി​​െൻറ വീട്ടില്‍ പൊലീസ്​ നടത്തിയ പരിശോധനയിൽ സീല്‍ നിര്‍മിക്കുന്ന ഉപകരണങ്ങളും രണ്ട് കാറുകളും കസ്​റ്റഡിയിലെടുത്തു. വിദേശ രാജ്യങ്ങളിലേക്ക് പോവാനുള്ള രേഖകളില്‍ പതിക്കുന്ന 150ഓളം വ്യാജ സീലുകളാണ്​ കണ്ടെടുത്തത്​. ഇയാൾ നിർമിച്ചുനൽകിയ സീലുകള്‍ ഉപയോഗിച്ച് നിരവധിയാളുകള്‍ വിദേശത്ത് ജോലി നേടിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച്്് വിശദമായ അന്വേഷണം തുടങ്ങിയതായും മലപ്പുറം സി.​െഎ അറിയിച്ചു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Tags:    
News Summary - arrest- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.