Posted On
date_range Updated On
date_range വിയറ്റ്നാം കോളനിയിൽ സായുധ മാവോവാദി സംഘം ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് മടങ്ങി
കേളകം(കണ്ണൂർ): ആറളം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിയറ്റ്നാം കോളനിയിൽ സായുധരായ അഞ്ചംഗ മാവോവാദി സംഘം എത്തി മടങ്ങി. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചംഗ സംഘം ഭക്ഷ്യ സാധനങ്ങൾ ശേഖരിച്ച് മടങ്ങിയതായാണ് പൊലീസിന് വിവരം ലഭിച്ചത്.
വർഷങ്ങൾക്ക് മുമ്പും ഇതേ കോളനിയിൽ മാവോവാദികൾ എത്തിയിരുന്നു. വിയറ്റ്നാം മേഖലയിലെ മാവോവാദി സാന്നിധ്യം സംബന്ധിച്ച് ലോക്കൽ പൊലീസും വിവിധ ഏജൻസികളും അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.