Posted On
date_range Updated On
date_range വനിതാ ടി.ടി.ഇയെ കൈയേറ്റം ചെയ്ത കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം
കൊച്ചി: വനിതാ ടി.ടി.ഇയെ കൈയേറ്റം ചെയ്തെന്ന കേസിൽ അർജുൻ ആയങ്കിക്ക് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജനുവരി 15ന് രാത്രി ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസിലെ സ്ലീപ്പർ ക്ലാസിൽ ജനറൽ ടിക്കറ്റുമായി കയറി യാത്ര ചെയ്ത അർജുൻ ആയങ്കിയെ ചോദ്യം ചെയ്ത വനിത ടി.ടി.ഇയെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തുവെന്നാണ് കേസ്. കണ്ണൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്നതിനിടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.