Posted On
date_range Updated On
date_range അരിക്കൊമ്പൻ ഫാൻസുകാരെ നാട്ടുകാർ തടഞ്ഞു
അടിമാലി: ചിന്നക്കനാൽ സിമന്‍റുപാലത്തിന് സമീപം അരിക്കൊമ്പൻ ഫാൻസുകാരെ നാട്ടുകാർ തടഞ്ഞു. ഞായറാഴ്ച രാവിലെയാണ് ഒരു സ്ത്രീ ഉൾപ്പെടെ ഏഴംഗങ്ങളുള്ള മൃഗസ്നേഹികൾ വാഹനത്തിൽ സിമന്റുപാലത്തെത്തിയത്.
അരിക്കൊമ്പൻ ഫാൻസുകാർ എത്തിയതറിഞ്ഞ് ഇരുപതോളം നാട്ടുകാരും ഇവിടെയെത്തി. തുടർന്ന് അരിക്കൊമ്പനെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്തർക്കത്തിലേർപ്പെട്ടു. അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന് മൃഗസ്നേഹികളിലൊരാൾ പറഞ്ഞതാണ് തർക്കത്തിലേക്ക് നയിച്ചത്. വാക്തർക്കം രൂക്ഷമായെങ്കിലും ഇരുവിഭാഗവും പിന്നീട് പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.