Posted On
date_range Updated On
date_range സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു
തിരുവനന്തപുരം: പോത്തൻകോട് വാക്കുതർക്കത്തിനിടെ ഒരാൾ വെട്ടേറ്റ് മരിച്ചു. പോത്തൻകോട് സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. സുഹൃത്തായ അനിലാണ് വെട്ടിയതെന്ന് രാധാകൃഷ്ണന് മരണമൊഴി നൽകി.
ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം. കാലില്‍ വെട്ടേറ്റ നിലയില്‍ രാധാകൃഷ്ണനെ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. രക്തം വാര്‍ന്ന നിലയിലായിരുന്നു. അതുവഴി പോയ യാത്രക്കാരന് പോത്തന്‍കോട് പൊലീസില്‍ അറിയിക്കുകയും മെഡിക്കല്‍ കോളജിലെത്തിക്കുകയുമായിരുന്നു.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മരണം. വാക്കുതര്‍ക്കത്തിനിടയില്‍ കയ്യിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് സുഹൃത്ത് അനില്‍ തന്നെ വെട്ടുകയായിരുന്നുവെന്നാണ് രാധാകൃഷ്ണന് മൊഴി നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.