അറബിക് കാലിഗ്രാഫിയില്‍ ഖുര്‍ആന്‍ വചനങ്ങളുമായി കൊച്ചുമിടുക്കി

ഗള്‍ഫ് നാടുകളിലെ പല പള്ളികളിലും അറബിക് കാലിഗ്രാഫിയില്‍ തീര്‍ത്ത ഖുര്‍ആന്‍ വചനങ്ങള്‍ കൗതുകത്തോടെയും അതിലേ റെ അല്‍ഭുതത്തോടെയും നോക്കി നിന്നവര്‍ ഏറെയാണ്. ഖുര്‍ആനിലെ ഓരോ സൂക്തങ്ങളും മനസ്സിനു കുളിര്‍മയേകുന്ന രൂപത്ത ില്‍ രുപാന്തരപ്പെടുത്തിയ ഈ കലാകാരന്‍മാരെ ഒരു പാട് പ്രകീര്‍ത്തിച്ചവരും ഏറെയാണ്.

ദൈവ വചനങ്ങള്‍ കൊണ്ട് ചുവരുകളില്‍ വിസ്മയം തീര്‍ക്കുന്ന ഈ കലാകാരന്‍മാര്‍ ദൈവത്തിന്‍െറ വരദാനങ്ങളായി നോക്കി കണ്ടവരും ഏറെയാണ്. ഈ വരകളുടെ വഴിയെ നടക്കുകയാണ് വാണിമേല്‍ ഹൈസ്കൂള്‍ 10ാം തരം വിദ്യാര്‍ഥിനിയായ റിഷാന മറിയം. ഈ ലോക് ഡൗണ്‍ കാലം ഖുര്‍ആനിലെ സൂക്തങ്ങള്‍ കാലിഗ്രാഫിയില്‍ പകര്‍ത്തിവെച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. ഇത്, സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ചയാണിപ്പോള്‍.

പൊതുവെ അറബികളുടെ മാത്രം കുത്തകയായ കലാരൂപമാണിത്. പ്രത്യേകിച്ചു ഈജിപ്ത്ത്, ജോര്‍ഡാന്‍, ലബനോന്‍, മൊറോക്ക തുടങ്ങിയ രാജ്യങ്ങള്‍ അറബിക് കാലിഗ്രാഫിയില്‍ ഉന്നതങ്ങളിലത്തെിയവരാണ്. ഈ രാജ്യങ്ങളിലെ കഴിവുറ്റ കലാകാരന്‍മാരുടെ സംഗമം വര്‍ഷാവര്‍ഷം ഷാര്‍ജയിലെ പുരാതന നഗരമായ അല്‍മരീജ (റോളാ)നടത്താറുണ്ട്.

ഇപ്പോഴിതാ.... നമ്മുടെ കൊച്ചു മിടുക്കികളും വചനങ്ങൾ ക്യാന്‍വാസില്‍ കോര്‍ത്തിണക്കി വിസ്മയം തീര്‍ക്കുകയാണ്. റിഷാന മറിയം ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയാണിപ്പോള്‍. ദുബൈയില്‍ ബിസിനസ് ചെയ്യുന്ന കല്ലാച്ചി ചിയൂര്‍ കിഴക്കയില്‍ റഫീക്കിന്‍െറയും ചോരങ്ങാട്ട് ആരിഫയുടെയും മകളാണീ ഈ മിടുക്കി.

Tags:    
News Summary - Arabic caligraphy cource-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.