Posted On
date_range Updated On
date_range ജഡ്ജസ് പ്ലീസ് നോട്ട്, അപ്പീൽ വക്കീൽ സദസ്സിലുണ്ട്
തൃശൂർ: അപ്പീലിലൂടെ അവസരം നേടിക്കൊടുത്ത ടീമിെൻറ പ്രകടനം കാണാൻ അഭിഭാഷകനും കലോത്സവനഗരിയിൽ. തലശ്ശേരി സ്വദേശിയും തിരുവനന്തപുരം ബാറിലെ അഭിഭാഷകനുമായ നന്ദകുമാറാണ് വേദിയിൽ എത്തിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കൂത്തുപറമ്പ് ജി.എച്ച്.എസ്.എസിെൻറ അറബനമുട്ട് മത്സരം കാണുന്നതിനാണ് ഇദ്ദേഹം വന്നത്.
48 ടീമുകൾക്കാണ് ഇക്കുറി അപ്പീലിലൂടെ ഇദ്ദേഹം കലോത്സവത്തിന് അവസരം ഒരുക്കിയത്. ഇതിൽ 47 എണ്ണവും ലോകായുക്തയിൽ നിന്നാണ് ലഭിച്ചത്. കഴിഞ്ഞ രണ്ടു വർഷവും മുപ്പതോളം ടീമുകൾക്കാണ് നന്ദകുമാർ അപ്പീൽ നേടിക്കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.