ഹിന്ദുക്കളുടെ സഹിഷ്ണുത ഇല്ലാതാക്കരുത്, ഇത് താക്കീതെന്ന് എ.പി. അബ്ദുല്ലക്കുട്ടി
ആലപ്പുഴ: ഇന്ത്യയിൽ മതേതരത്വം നിലനിന്നത് കോൺഗ്രസ് ഇവിടെയുള്ളതുകൊണ്ടല്ല, ഹിന്ദുക്കൾ രാജ്യത്ത് ഭൂരിപക്ഷ മായതുകൊണ്ടാണ്. ഹിന്ദുക്കളുടെ ഇൗ സഹിഷ്ണുത ഇല്ലാതാക്കരുത്, ഇത് താക്കീതാെണന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി.
ബി.ജെ.പി ജനജാഗ്രത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിെൻറ മുസ്ലിം സ്നേഹം തട്ടിപ്പാണ്. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ ആളുകളെ പാകിസ്താനിലേക്ക് നാടുകടത്തിയത് കോൺഗ്രസാണ്. സ്വാശ്രയ കോളജിനെതിരെ സമരംചെയ്ത പിണറായി തെൻറ മകളെ സ്വാശ്രയ കോളജിൽ പഠിപ്പിച്ചു. എൻ.ആർ.സി നടപ്പാക്കിയാൽ ബൂത്തിൽ ആദ്യമെത്തുന്നത് പിണറായിയുടെ കുടുംബമായിരിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
ഭിന്നിച്ചുനിന്ന മുസ്ലിം സമുദായം മോദിയും അമിത്ഷായും മൂലം ഒന്നായി. എന്നാൽ, സമുദായ നേതാക്കൾക്ക് മതബോധം കൈമോശം വന്നു. പൗരത്വ നിയമത്തിനെതിരായ സമരം പച്ചക്കള്ളമാണ്. ഇതിനെതിരെ തെളിവ് ഹാജരാക്കാൻ തയാറാെണന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.